ഷെൽട്ടർ നിർമാണം പൂർത്തീകരിക്കണം

പൂച്ചാക്കൽ: ജല ഗതാഗത വകുപ്പിന്റെ തവണക്കടവ് ജെട്ടിയിൽ യാത്രക്കാർക്കുള്ള ഷെൽട്ടർ നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയത് നിർമിക്കാനായി നിലവിൽ ഉണ്ടായിരുന്ന ഷെൽട്ടർ പൊളിച്ചു മാറ്റിയിട്ട്​ രണ്ട് മാസമായി. 2020ലെ പദ്ധതി പ്രകാരം 56 ലക്ഷം മുടക്കി ഇറിഗേഷൻ വകുപ്പാണ് ഷെൽട്ടർ നിർമാണം ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി സ്ട്രക്ചർ നിർമാണം മാത്രമാണ്​ നടത്തിയിരിക്കുന്നത്​. യാത്രക്കാർ പൊരി വെയിലത്ത്​ ബോട്ട് കാത്തുനിന്ന് വലയുകയാണ്. സ്കൂളുകൾ സാധാരണ നിലയിലായതോടെ കുട്ടികളും കഷ്ടപ്പെടുകയാണ്​. ചിത്രം : പണി പൂർത്തീകരിക്കാത്ത തവണക്കടവ് ജെട്ടിയിലെ ഷെൽട്ടർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.