ആലപ്പുഴ: കീടനാശിനി, രാസവളം എന്നിവയുടെ അമിത പ്രയോഗവുമായി ബന്ധപ്പെട്ട് ആലപ്പുഴ ബ്ലോക്ക് തലത്തില്‍ കര്‍ഷകര്‍ക്കും, പെസ്റ്റിസൈഡ് ഡീലര്‍മാര്‍ക്കും മരുന്നടിക്കുന്ന കര്‍ഷക തൊഴിലാളികള്‍ക്കും സുരക്ഷിത കീടനാശിനി പ്രയോഗവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. കുമരകം ആര്‍.എ.ആര്‍.എസ് അസി. പ്രഫസര്‍ പല്ലവി ക്ലാസ് നയിച്ചു. കൃഷി ഓഫിസര്‍ സീതാരാമന്‍, ആലപ്പുഴ കൃഷി അസി. ഡയറക്ടര്‍ ജൂലി ലൂക്ക് എന്നിവര്‍ പങ്കെടുത്തു. ഉപകരണങ്ങള്‍ നല്‍കി ആലപ്പുഴ: പാണാവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പഞ്ചായത്ത് ലഭ്യമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സന്തോഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓടമ്പള്ളി യു.പി സ്‌കൂള്‍, തളിയാപറമ്പ് എല്‍.പി സ്‌കൂള്‍, തൃച്ചാറ്റുകുളം എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍നിന്ന് 1.75 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സംരംഭകത്വ സെമിനാര്‍ ആലപ്പുഴ: കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ എം.എസ്.എം.ഇ.യുടെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 25ന് മാരാരിക്കുളം ഗാന്ധി സ്മാരക സേവ കേന്ദ്ര ഹാളില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ നടത്തും. പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ വ്യാഴാഴ്ചക്കകം പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വാട്സ്ആപ്പ് വഴിയോ ഇ-മെയില്‍ വഴിയോ ഓഫിസില്‍ നേരിട്ടോ അറിയിക്കണം. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം. ഫോണ്‍: 8903195224; 9746090675 ഇ-മെയില്‍: athirasadhu@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.