അരൂക്കുറ്റി: പഞ്ചായത്തിലെ ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ തെളിനീഴൊഴുകും നവകേരളം പദ്ധതിക്ക് എട്ടാം വാർഡിൽ തുടക്കമായി. ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം. കളത്തിപ്പറമ്പ് പുരയിടത്തിലെ തോട് ശുചീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സനീറ ഹസൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷൈജുരാജ്, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ അൻസില നിഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ അനീസ്, അനിമോൾ അശോകൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : തെളിനീരൊഴുകും നവകേരളത്തിൻെറ ഭാഗമായി അരൂക്കുറ്റിയിൽ സംഘടിപ്പിച്ച വിളംബര ജാഥ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.