പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വല്യാറ ഭാഗത്തെ കായലിൽനിന്ന് വൻ മണൽകടത്ത്. വലിയ മോട്ടോർ ഉപയോഗിച്ച് പൈപ്പിലൂടെ വീടുകളിലേക്കും സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്കുമാണ് മണൽ നീക്കുന്നത്. രാത്രിയാണ് അധികവും നടക്കുന്നത്. വഞ്ചിയിൽ മോട്ടോർ ഘടിപ്പിച്ച് കരയിലേക്ക് പൈപ്പിലൂടെയാണ് എത്തിക്കുന്നത്. വെള്ളത്തോടൊപ്പം മണ്ണ് അടിക്കുന്നതുകൊണ്ട് താഴ്ന്ന പ്രദേശത്തേക്ക് ധാരാളമായി ചളി നിറഞ്ഞ വെള്ളം കയറുന്നുണ്ട്. പുത്തൻ നികർത്തിൽ കൊച്ചുപെണ്ണിന്റെ വീട്ടുമുറ്റത്ത് ചളിവെള്ളം കയറിയതിനാൽ പുറത്തിറങ്ങാൻ കഴിയുന്നില്ല. 90 വയസ്സുള്ള രോഗിയായ സ്ത്രീയുള്ള വീടാണിത്. കൃഷിസ്ഥലത്തേക്കും മറ്റും കായലിൽനിന്ന് ഉപ്പ് വെള്ളം കയറാതിരിക്കാൻ ഓരുമുട്ട് സ്ഥാപിക്കുമ്പോഴാണ് മണ്ണ് കടത്താനായി കായലിൽനിന്ന് വ്യാപകമായി ഉപ്പ് വെള്ളം അടിച്ചുകയറ്റുന്നത്. പാണാവള്ളി ബോട്ട്ജെട്ടിക്ക് സമീപം എസ്.സി കോളനിയായ ആപ്പീസുംപറമ്പിൽനിന്ന് അനധികൃതമായി മണൽ കടത്തുന്നുണ്ട്. കോളനിയിലുള്ള ചെറിയ കുളത്തിൽനിന്ന് മണ്ണുമാന്തി ഉപയോഗിച്ചാണ് മണ്ണ് എടുക്കുന്നത്. ചെറിയ കുളം മണ്ണ് നീക്കി വലിയ കുളമായി മാറി. പരാതിയെത്തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. മണൽനീക്കം തടയാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.