ആലപ്പുഴ: ഫ്രാൻസിസ് മാർപാപ്പയുടെ ഈദുൽഫിത്വ്ർ സന്ദേശം ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ ജമാഅത്തെ ഇസ്ലാമി ജില്ല നേതാക്കൾക്ക് കൈമാറി. കരുതലിൻെറയും കൈമാറലിൻെറയും സന്ദേശമാണ് ഈദുൽഫിത്വ്ർ നൽകുന്നത്. സന്തോഷവും സന്താപവും പരസ്പരം പങ്കുവെക്കുമ്പോഴാണ് മാനുഷികബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നത്. പരസ്പരം കൈമാറുന്ന മാനുഷികവും സാഹോദര്യവുമായ മൂല്യങ്ങളിൽനിന്ന് സന്തോഷത്തിൻെറയും സമാധാനത്തിൻെറയും ഈദുൽഫിത്വ്ർ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും ആശംസിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലസെക്രട്ടറി ഡോ. ബഷീർ സന്ദേശം ഏറ്റുവാങ്ങി. ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, മീഡിയ സെക്രട്ടറി സജീർ ഹസൻ എന്നിവർ പങ്കെടുത്തു. APL bishop raphel anaparambil ഫ്രാൻസിസ് മാർപാപ്പയുടെ ഈദുൽഫിത്വ്ർ സന്ദേശം ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി ഡോ. ബഷീറിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.