അൻപൊലി അരിപ്പറ മഹോത്സവം ഇന്ന്​

മാന്നാർ: വിഷവർശ്ശേരിക്കര ഊരുമഠം ദേവിക്ഷേത്രത്തിൽ അൻപൊലി അരിപ്പറ മഹോത്സവം തിങ്കളാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. വൈകീട്ട് നാലിന്​ പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന്​ വിവിധങ്ങളായ നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയുള്ള കരകം എതിരേൽപ്, ആറിന് കുന്നുംപുറം ജങ്​ഷനിൽ ദേവിയുടെ ഘോഷയാത്രയുമായുള്ള കൂടിക്കാഴ്ച, ഏഴിന്​ ദീപക്കാഴ്ച, രാത്രി എട്ടിന്​ തിരുവൻവണ്ടൂർ കെ. ഗോപകുമാർ, പ്രകാശ് കുമാർ എന്നിവരുടെ നാഗസ്വര കച്ചേരി. പുലർച്ച മൂന്നിന്​ വിഷവർശ്ശേരിക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രസങ്കേതത്തിൽ അൻപൊലി, നാലിന്​ അരിപ്പറ, വലിയ കാണിക്ക, അകത്തെഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.