പെരുന്നാളിന്​ തുടക്കമായി

ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി സെന്‍റ്​ മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വി. ഗീവർഗീസ് സഹദയുടെ ഓർമപ്. ഞായറാഴ്ച രാവിലെ കുർബാനക്കുശേഷമായിരുന്നു കൊടിയേറ്റ്​. ഏഴിന് സന്ധ്യനമസ്കാരത്തിനുശേഷം ഭക്തിനിർഭരമായ റാസ, എട്ടിന്​ കുർബാനക്കുശേഷം വെച്ചൂട്ട് നേർച്ച വിളമ്പോടുകൂടി പെരുന്നാൾ സമാപിക്കും. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. പി.കെ. കോശി, സഹവികാരി ഫാ. ജോബിൻ ശാമുവേൽ, ട്രസ്റ്റി ജോൺ ഫിലിപ്, സെക്രട്ടറി വിനോദ് ജോർജ് ജോൺ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.