തകഴി മ്യൂസിയം നിർമാണോദ്​ഘാടനം നാളെ

ആലപ്പുഴ: വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതവും എഴുത്തും അറിയാനുള്ള തകഴി മ്യൂസിയത്തി‍ൻെറ നിർമാണോദ്​ഘാടനം ചൊവ്വാഴ്ച നടക്കും. ​വൈകീട്ട്​ 4.30ന്​ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ഉൾപ്പെടെ 6.5 കോടി ചെലവിലാണ് നിർമാണം. ശങ്കരമംഗലം തറവാടിന്​ പിന്നിൽ തകഴിയുടെ മക്കളിൽനിന്ന്​ സാംസ്കാരിക വകുപ്പ് 2009ൽ വിലക്കുവാങ്ങിയ 25 സെന്‍റ്​ സ്ഥലത്താണ്‌ മ്യൂസിയം നിർമിക്കുക. 2001ൽ തകഴി ശങ്കരമംഗലം സർക്കാർ ഏറ്റെടുത്ത് നിലവിലെ വീട് മ്യൂസിയമാക്കി മാറ്റിയിരുന്നു. കുട്ടനാടിന്റെ പ്രകൃതിക്കും ജൈവ സ്വഭാവത്തിനും ഇണങ്ങുന്ന രീതിയിലാണ്‌ നിർമിതി. ചടങ്ങിൽ സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, തോമസ് കെ. തോമസ് എം.എൽ.എ എന്നിവർ പ​​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.