കാരാഴ്മ ക്ഷേത്രത്തിലെ ചെമ്പോല പാകൽ മന്ത്രി സന്ദർശിച്ചു

ചെന്നിത്തല: കാരാഴ്മ ദേവീക്ഷേത്രത്തില്‍ നടക്കുന്ന മേല്‍ക്കൂര ചെമ്പോല പാകുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രി സജി ചെറിയാന്‍ ക്ഷേത്രത്തിലെത്തി വിലയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ 1.25 കോടിയുടെ നിർമാണമാണ് നടക്കുന്നത്. മൂന്നു വര്‍ഷം മുമ്പ്​ ആരംഭിച്ച നിർമാണം പലപ്പോഴും ദേവസ്വം ബോര്‍ഡി‍ൻെറ അനാസ്ഥയെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്നു. 35 ലക്ഷം രൂപയോളം ഭക്തജനങ്ങള്‍ പിരിച്ചെടുത്ത് ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നു. ബാക്കി തുകയാണ് ദേവസ്വം ബോര്‍ഡി‍ൻെറ വക. പണി പുനരാരംഭിക്കാന്‍ രണ്ടുതവണ തനിക്ക്​ ഇടപെടേണ്ടി വന്നെന്ന് മന്ത്രി പറഞ്ഞു. പണി വേഗം പൂര്‍ത്തീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റുമായി ബന്ധപ്പെടുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്‍റ്​ പ്രവീണ്‍ കാരാഴ്മ, വൈസ് പ്രസിഡന്‍റ്​ ജി. വേണുഗോപാല്‍, കമ്മിറ്റി അംഗം സജീവന്‍ എന്നിവരും മന്ത്രിയോട്​ കാര്യങ്ങള്‍ വിശദീകരിച്ചു. ദേവീക്ഷേത്രത്തിലേക്ക് പടിഞ്ഞാറു ഭാഗത്തുനിന്നുള്ള റോഡി‍ൻെറ ടാറിങ്​ ഉടന്‍ തുടങ്ങുമെന്നും ക്ഷേത്രത്തി‍ൻെറ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ഉയരവിളക്കുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ഭക്തജനങ്ങള്‍ മന്ത്രിക്ക് നിവേദനം നല്‍കി. പടം: കാരാഴ്മ ക്ഷേത്രത്തിലെ ചെമ്പോല പാകൽ മന്ത്രി സജി ചെറിയാന്‍ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.