പാടശേഖരങ്ങൾ ഇരുപ്പൂ കൃഷിക്ക് അനുയോജ്യമാക്കണം -സി.പി.ഐ

ചെന്നിത്തല: അപ്പർ കുട്ടനാടൻ കാർഷിക മേഖലയിലെ പാടശേഖങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ഇരുപ്പു കൃഷിക്ക്​ അനുയോജ്യമാക്കണമെന്ന് സി.പി.ഐ ചെന്നിത്തല ലോക്കൽ സമ്മേളനം അവശ്യപ്പെട്ടു. ആലപ്പുഴ ജില്ല അസി.സെക്രട്ടറി ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ജോയിക്കുട്ടി ജോസ്, മണ്ഡലം സെക്രട്ടറി ജി. ഹരികുമാർ, കെ.ജെ. തോമസ്, കെ.ആർ. രഗീഷ്, പി.ജി. രാജപ്പൻ, ശശിധരൻ കാട്ടിലേത്ത്, കെ. ജയകുമാരി, ബിനി സതീശൻ എന്നിവർ സംസാരിച്ചു. കെ. രവീന്ദ്രൻ, ആർ. മനോഹരൻ, വിജയലക്ഷ്മി എന്നിവർ പ്രസിഡീയം നിയന്ത്രിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി ശശിധരൻ കാട്ടിലേത്ത്, അസി. സെക്രട്ടറിയായി ഉദയൻ എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.