പി.സി. ജോർജിന്‍റെ പ്രസംഗം അപലപനീയം -റെജി ചെറിയാന്‍

അമ്പലപ്പുഴ: മുൻ ചീഫ് വിപ്പ് പി.സി. ജോർജിന്‍റെ മതവിദ്വേഷ പ്രസംഗം അപലപനീയമാണെന്ന് എൻ.സി.പി ദേശീയ പ്രവർത്തകസമിതി അംഗം റെജി ചെറിയാൻ പ്രസ്താവനയിൽ പറഞ്ഞു. സമുദായമൈത്രിയിലും സാഹോദര്യത്തിലുമാണ് കേരളത്തിന്‍റെ സാമൂഹികാന്തരീക്ഷം നിലനിൽക്കുന്നത്. 1000 പി.സി. ജോർജുമാർ ശ്രമിച്ചാലും ഈ മതേതര പാരമ്പര്യത്തെ തകർക്കാൻ കഴിയില്ല. കേരളത്തിന്‍റെ വികസനത്തിനുവേണ്ടി എക്കാലവും പ്രവർത്തിക്കുന്ന യൂസുഫലിയെപോലുള്ള ഒരാളെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും റെജി ചെറിയാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.