ചെറിയപെരുന്നാൾ ആശംസയുമായി ഇമാമും എം.എൽ.എയും

അമ്പലപ്പുഴ: ചെറിയപെരുന്നാൾ ആശംസകളുമായി ഇമാമും എം.എൽ.എയും. നീർക്കുന്നം ഇജാബപള്ളിയിലാണ് വിശ്വാസികൾക്ക് ഈദുൽ ഫിത്വ്​ർ ആശംസനേരാനായി സമസ്തകേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്‍റും ഇമാമുമായ ഹദിയത്തുള്ള തങ്ങളോടൊപ്പം എച്ച്.സലാം എം.എൽ.എ എത്തിയത്. പെരുന്നാൾ നിസ്കാരത്തിൽ ഇജാബ പള്ളിയിൽ പങ്കെടുത്തശേഷം ഇമാമിന് ആശംസ അറിയിക്കുകയും തുടർന്ന് ഇമാമിനോടൊപ്പം എം.എൽ.എയും ചേർന്ന് ആശംസ നേർന്നതും ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സംസ്‌കരണത്തിന്റെയും റമദാൻ വിടപറയുമ്പോൾ തിന്മകളോട് അകലം പാലിച്ച് ദയയും സ്നേഹവും കാരുണ്യവും നിറഞ്ഞ മാനവികതയുടെ നല്ല ദിനങ്ങളിലേക്ക് വെളിച്ചം വീശുന്നതാകട്ടെ ഈദ് നൽകുന്ന സന്തോഷമെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു. മാനവ സൗഹാർദങ്ങളും കുടുംബ ബന്ധങ്ങളും അകലാൻ ഇടവരുത്താതെ കൂടുതൽ ആത്മാർഥതയോടെ സാഹോദര്യങ്ങൾ ബലപ്പെടുത്താൻ പെരുന്നാൾ ദിനത്തിൽ എല്ലാവരും പ്രതിജ്ഞ എടുക്കുകയും അതിനുവേണ്ടി നിലകൊള്ളാനും തയാറാകണമെന്ന് ഇജാബ ഇമാം ഹദിയത്തുള്ള തങ്ങൾ ഐദറൂസി പെരുന്നാൾ പ്രഭാഷണത്തിൽ പറഞ്ഞു. മതമൈത്രിയും സ്നേഹവും നിലനിർത്താൻ എല്ലാവരും തയാറാകണമെന്ന് ഇജാബ മഹൽ പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി വിളക്കേഴം ആശംസ സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.