കെ. ബിജുവിന് നാടിന്‍റെ അന്ത്യാഞ്ജലി

. ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും എരുമക്കുഴി വാർഡ് പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായിരുന്ന കെ. ബിജുവിന്​ (51) നാടിന്‍റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങ്​ നടന്നു. ഇടപ്പോൺ ജോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വിലാപയാത്രയായാണ് കൊണ്ടുവന്നത്. ബിജു ജോലി ചെയ്തിരുന്ന പടനിലം എച്ച്.എസ്.എസിൽ മൃതദേഹം ആദ്യം പൊതുദർശനത്തിനുവെച്ചു. തുടർന്ന് ഇദ്ദേഹം പ്രസിഡന്‍റായും വൈസ് പ്രസിഡന്‍റായും ഒരുപതിറ്റാണ്ട് പ്രവർത്തിച്ച പാലമേൽ ഗ്രാമപഞ്ചായത്ത് ഓഫിസ് അങ്കണത്തിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ഗ്രാമപഞ്ചായത്തിനുവേണ്ടി പ്രസിഡന്‍റ്​ ബി. വിനോദ് റീത്ത് സമർപ്പിച്ചു. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ബി. ബിനു, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി. സോഹൻ, കോൺഗ്രസ് നേതാവ് പി.പി. കോശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാഘവൻ, ജി. രാജമ്മ, ജി. ഹരിശങ്കർ, മുൻ എം.എൽ.എ ആർ. രാജേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, ഷാജി നൂറനാട്, രജനി ജയദേവ്, കെ.ആർ. അനിൽകുമാർ തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. ഉച്ചക്ക് 12ഓടെ മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിനുവെച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ, പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ എന്നിവർ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഫോട്ടോ ...പാലമേൽ ഗ്രാമപഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിനുവെച്ച കെ. ബിജുവിന്‍റെ മൃതദേഹത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബി. വിനോദ് അന്ത്യോപചാരം അർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.