പെരുമ്പളം: ജല ആംബുലൻസിന്‍റെ പെരുമ്പളത്തെ രാത്രി സ്റ്റേ പിൻവലിച്ചത് വിനയാകുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരും രോഗിയുടെ ബന്ധുക്കളും തമ്മിൽ സംഘർഷം വരെ ഉണ്ടായി. നെഞ്ചുവേദനയെത്തുടർന്ന് പെരുമ്പളം സ്വദേശിയെ കോട്ടയത്ത് കൊണ്ടുപോകാൻ പെരുമ്പളം ആശുപത്രിയിലെ ആംബുലൻസിൽ രാത്രി 9.45ന് രോഗിയെ മാർക്കറ്റ് ജെട്ടിയിൽ എത്തിച്ചെങ്കിലും ആംബുലൻസ് ബോട്ട് എത്തിയിരുന്നില്ല. പിന്നാലെ വൈകിയെത്തിയ ആംബുലൻസ് ബോട്ടിലെ ജീവനക്കാരുമായി രോഗിയെയും കൊണ്ട് വന്നവർ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്നവർ ഫോണിൽ വിളിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ഒരുമാസമായി ജല ആംബുലൻസിന്റെ സ്റ്റേ പെരുമ്പളത്ത് പിൻവലിച്ചിരിക്കുകയാണ്. മാർക്കറ്റിലെ ഫെറി ബോട്ടിന്‍റെ സ്റ്റേയും പിൻവലിച്ചിരുന്നെങ്കിലും ഈ സംഭവത്തെ തുടർന്ന് പുനഃസ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഇത് രാത്രി 10 മുതൽ വെളുപ്പിന് അഞ്ചുവരെ മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആംബുലൻസിന്‍റെ പെരുമ്പളത്തെ സ്റ്റേ ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് പെരുമ്പളത്തുകാരുടെ ആവശ്യം. ചിത്രം : ജല ആംബുലൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.