തകഴി മ്യൂസിയം നിർമാണത്തിന് തുടക്കം

അമ്പലപ്പുഴ: തകഴി ശങ്കരമംഗലത്ത് വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ നാമധേയത്തിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന്റെ നിർമാണത്തിന് തുടക്കമായി. മന്ത്രി സജി ചെറിയാൻ നിർമാണോദ്ഘാടനം നിർവഹിച്ചു. സ്മാരകം പൂർണമായും സാംസ്കാരിക വകുപ്പിന് കീഴിലേക്ക് മാറ്റുമെന്നും ആവശ്യമായ ഗ്രാന്റ് അനുവദിക്കുമെന്നും ജി. സുധാകരൻ സ്മാരക സമിതി ചെയർമാനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആറര കോടി മുടക്കിയാണ് സ്മാരകത്തിന്റെ നിർമാണം നടത്തുന്നത്. ശങ്കരമംഗലത്ത് നടന്ന യോഗത്തിൽ സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ അധ്യക്ഷതവഹിച്ചു. തോമസ് കെ. തോമസ് എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജീൻസി ജോളി, സ്മാരക സമിതി വൈസ് ചെയർമാൻ പ്രഫ. എൻ. ഗോപിനാഥപിള്ള, ഡോ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ സ്വാഗതവും തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ നന്ദിയും പറഞ്ഞു. തകഴി മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.