സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി യോഗം

ചെങ്ങന്നൂർ: ഇടതുനേതാക്കളുടെ ഭാഷ റിയൽ എസ്റ്റേറ്റ് ദല്ലാളന്മാരുടെതാണെന്ന്​ ജോസഫ് സി.മാത്യു. മന്ത്രിമാരടക്കം ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടിയല്ല, അവർക്കെതിരെയാണ്​ സംസാരിക്കുന്നത്. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം തോമസ് എബ്രഹാം അധ്യക്ഷതവഹിച്ചു. സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ആർ. പാർഥസാരഥി വർമ, എസ്. സൗഭാഗ്യകുമാരി, മധു ചെങ്ങന്നൂർ, മുരുകേഷ് നടക്കൽ, ഫിലിപ് വർഗീസ്, സിന്ധു ജയിംസ്, റെജി തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.