ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി

ചേര്‍ത്തല: നഗരസഭ ഹെല്‍ത്ത് സ്ക്വാഡ് വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങൾ പിടികൂടി. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുകയും നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുകയും പഴകിയ ഭക്ഷണം വിൽപന നടത്തുകയും ചെയ്ത നാല്​ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പരിശോധനയില്‍ പ്രിയംഫുഡ് ഹബ്​ ഹോട്ടല്‍, ന്യൂലുക്ക് ഹോട്ടല്‍, ശരണ്യ ഹോട്ടല്‍, ഗാന്ധീസ് റസ്റ്റാറന്‍റ് എന്നിവിടങ്ങളില്‍ ക്രമക്കേട്​ കണ്ടെത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എസ്. സുദീപിന്‍റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. സുനില്‍കുമാര്‍, ജെ.എച്ച്.ഐമാരായ എന്‍.വി. സുമേഷ്, പി.എന്‍. ദീപ്തി എന്നിവരാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.