പൊലീസുകാരന്‍റെ ഭാര്യയും രണ്ടു മക്കളും ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

-ഭർത്താവ്​ പൊലീസ്​​ കസ്റ്റഡിയിൽ ആലപ്പുഴ: എ.ആർ ക്യാമ്പിന്​ സമീപത്തെ ​ക്വാർട്ടേഴ്​സിൽ പൊലീസുകാരന്‍റെ ഭാര്യയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് പൊലീസ്​ എയ്ഡ് പോസ്റ്റിലെ സി.പി.ഒ റെനീസിന്‍റെ ഭാര്യ നജ്​ല (27), മക്കളായ ടിപ്പുസുൽത്താൻ (അഞ്ച്​), മലാല (ഒന്നേകാൽ വയസ്സ്​​​) എന്നിവരാണ് മരിച്ചത്‌. സംഭവത്തിൽ​ ഭർത്താവ്​ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ സൗത്ത്​ പൊലീസ്​ കസ്റ്റഡിയിലെടുത്തു. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ്​ ജീവനൊടുക്കിയെന്നാണ്​ പ്രാഥമിക നിഗമനം. മാനസികപീഡനമാണ്​ യുവതിയുടെ മരണത്തിന്​ കാരണമെന്നാണ്​ ബന്ധുക്കളുടെ പരാതി​. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണത്തിനാണ്‌ റെനീസിനെ കസ്റ്റഡിയിലെടുത്ത​തെന്ന്​ പൊലീസ്​ പറഞ്ഞു. മൂത്തമകൻ ടിപ്പുസുൽത്താനെ കഴുത്തിൽ ഷാൾ മുറുക്കിയും ഇളയകുട്ടി മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്​ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. തിങ്കളാഴ്ച രാത്രി ജോലിക്കുപോയ ഭർത്താവ്​ റെനീസ്​ ചൊവ്വാഴ്ച രാവിലെ 9.30ന്​ ക്വാർട്ടേഴ്​സിൽ തിരിച്ചെത്തി വിളിച്ചെങ്കിലും കതക്​ തുറന്നില്ല. തുടർന്ന്​​ ​അഗ്നിരക്ഷ സേന​യെത്തി വാതിൽ തകർത്ത്​ അകത്തുകടന്നപ്പോഴാണ്​​ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്​. അപ്പോഴാണ്​ സമീപവാസികളും​ കൂട്ടമരണമറിഞ്ഞത്​. ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവിന്‍റെ നേതൃത്വത്തിൽ ​പൊലീസെത്തി സ്ഥലത്ത്​ പരിശോധന നടത്തി. അമ്പലപ്പുഴ തഹസിൽദാർ സി. പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ്​​ പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ​ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. റെനീസും നജ്​ലയും തമ്മിൽ വഴക്കും തർക്കവും പതിവായിരുന്നുവെന്ന്​ അയൽക്കാർ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെ ചൊല്ലിയായിരുന്നു​ തർക്കമെന്ന്​ സൂചനയുണ്ട്​. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്​ല മാൻസിലിൽ (കുഴിയിൽവീട്) പരേതനായ ഷാജഹാന്‍റെയും ലൈലാബീവിയുടെയും മകളാണ് നജ്​ല​. സഹോദരി: നഫ്​ല. മൂവരുടെയും ഖബറടക്കം ​ബുധനാഴ്ച രാവിലെ 11.30ന്​​ ആലപ്പുഴ പടിഞ്ഞാറെ ശാഫി ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ. APD najla നജ്​ല APD tippu sulthan ടിപ്പുസുൽത്താൻ APD malala മലാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.