മത്സ്യത്തൊഴിലാളികൾക്ക് വള്ളം നൽകി

അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി . 24 ലക്ഷം രൂപ ചെലവിൽ 35 പേർക്കാണ് വള്ളം വിതരണം ചെയ്തത്. രണ്ടു മുതൽ മൂന്ന്​ പേർക്ക്​ വരെ ഒരേസമയം പണിയെടുക്കാൻ കഴിയുന്ന വള്ളങ്ങളാണ് നൽകിയത്. വള്ളം ഒന്നിന് 40,000 രൂപയാണ് വില. ഫിഷറീസ് വകുപ്പ് വഴിയാണ് വിതരണം ചെയ്തത്. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തു നടന്ന വിതരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ എ.എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ഷീജ, ശ്രീജ രതീഷ്, ജി. വേണു ലാൽ, ആർ. രാജി, പ്രദീപ്തി സജിത്, സതി രമേശ്, ശ്രീജ സുഭാഷ്, ബി.ഡി.ഒ ജോസ് കുട്ടി മാത്യു, ഫിഷറീസ് അസി. ഡയറക്ടർ സിബി സോമൻ എന്നിവർ സംസാരിച്ചു. പടം: മത്സ്യത്തൊഴിലാളികള്‍ക്കുള്ള വള്ളങ്ങളുടെ വിതരണം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.