ആലപ്പുഴ: തടഞ്ഞുവെച്ച എട്ട് ശതമാനം ഡി.എ കുടിശ്ശിക അനുവദിക്കുക, 2019 ലെ പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പെട്രോളിയം വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം. ലിജു ധർണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.വി. ഗോപി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ. കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി (ഇൻചാർജ്) കണിശ്ശേരി മുരളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. മേഘനാഥൻ, മുഹമ്മദ് ഷരീഫ്, ഹരിഹരൻ നായർ. സി. വിജയൻ. പി. ചാക്കോ, ജില്ല ട്രഷറർ ഡി. ബാബു, സംസ്ഥാന കൗൺസിലേഴ്സായ ഡബ്ല്യു.പി. തങ്കച്ചൻ, എം. ചന്ദ്രൻ, സദാനന്ദം പാണാവള്ളി, നിയോജകമണ്ഡലം ഭാരവാഹികളായ എ.എ. ജലീൽ, ശ്രീധരൻ മാസ്റ്റർ, വി.ജെ. ജോയി, രാമചന്ദ്രൻ നായർ, ജി. പ്രകാശൻ, പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. APL PENTIONERS DARNA സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്‌ഘാടനം ചെയ്യുന്നു ഭിന്നശേഷി സൗഹൃദ ആലപ്പുഴ: സെമിനാര്‍ ഇന്ന് ആലപ്പുഴ: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയില്‍ ഭിന്നശേഷി സൗഹൃദ ആലപ്പുഴ- വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ വ്യാഴാഴ്ച സെമിനാര്‍ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷയാകും. സംസ്ഥാന ഭിന്നശേഷി കമീഷണര്‍ ഡോ. എസ്.എച്ച് പഞ്ചാപകേശന്‍ വിഷയം അവതരിപ്പിക്കും. ജില്ല സാമൂഹ്യ നീതി ഓഫിസര്‍ എ.ഒ അബീന്‍ മോഡറേറ്ററാകും. രാവിലെ പത്തിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയും ഉൽപന്ന വൈവിധ്യവത്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തൃക്കുന്നപ്പുഴ കൃഷി ഓഫിസര്‍ ദേവിക മോഡറേറ്ററാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.