പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ

-പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരം കണ്ടെത്തിയില്ല അമ്പലപ്പുഴ: പിന്നിടുന്നു. പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വടക്കേഗേറ്റിന് സമീപവും കുറവന്തോട് കിഴക്കുമാണ് പൈപ്പ് പൊട്ടിയത്. ഗേറ്റിനു സമീപം കാപ്പിത്തോടിന്‍റെ വക്കിലാണ് പ്രധാന പൈപ്പ് പൊട്ടി വെള്ളം ശക്തിയോടെ പുറംതള്ളുന്നത്. കാപ്പിത്തോട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മലിനജലം പൈപ്പിലൂടെ ഒഴുകിയെത്താന്‍ സാധ്യതയേറെയാണ്. മോട്ടോറിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമ്പോള്‍ കാപ്പിത്തോട്ടില്‍നിന്ന്​ വെള്ളം കയറാന്‍ സാധ്യത ഉള്ളതിനാല്‍ വാഹനങ്ങളില്‍ ആര്‍.ഒ പ്ലാന്‍റില്‍നിന്ന്​ വെള്ളം വിലയ്​ക്ക് വാങ്ങുകയാണിവര്‍. പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരം കണ്ടെത്തിയില്ല. പഴയ നടക്കാവ് റോഡിൽ കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളി ട്രാൻസ്​ഫോർമറിന് സമീപമാണ് പൈപ്പ് പൊട്ടിയത്. ഈ പൈപ്പ് പൊട്ടിയിട്ട് മൂന്ന്​ മാസത്തിലധികമായി. നാട്ടുകാർ വിഡിയോ ദൃശ്യം ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പൊട്ടിയ പൈപ്പിൽനിന്നൊഴുകുന്ന വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകുകയാണ്. വെള്ളം കെട്ടിനിന്ന് റോഡ് തകർന്നതിനൊപ്പം ട്രാൻസ്​ഫോർമറും അപകടാവസ്ഥയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അടിയന്തരമായി തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: കുറവന്തോട് വെള്ളാപ്പള്ളി ജങ്ഷനില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.