ആലപ്പുഴ: ജില്ലയില്‍ 1036 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 965 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 63 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2959 പേര്‍ രോഗമുക്തരായി. നിലവില്‍ 11,368 പേര്‍ ചികിത്സയിലുണ്ട്. നസിറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ചു ആലപ്പുഴ: വ്യാപാരി സമൂഹത്തിന് ചൈതന്യവത്തായ നേതൃത്വം നൽകിയ വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ജില്ല ജനറൽ സെക്രട്ടറി പ്രദീപ് കൂട്ടാല അനുശോചിച്ചു. ആലപ്പുഴ: വ്യാപാരി വ്യവസായി സമൂഹത്തിന് സംഘബോധം പകർന്നുനൽകിയ നേതാവായിരുന്നു ടി. നസിറുദ്ദീനെന്ന് ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ് നിസാറുദ്ദീൻ കാക്കോന്തറയും ജനറൽ സെക്രട്ടറി ബി. അൻഷാദും അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിപാടികൾ ഇന്ന് ആലപ്പുഴ വൈ.എം.സി.എ: നവീകരിച്ച കെട്ടിടങ്ങളുടെയും കളിസ്ഥലങ്ങളുടെയും ഉദ്ഘാടനം -രാവിലെ 9.30 ഓൺലൈൻ പരിശീലനം ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപന്ന നിർമാണ പരിശീലന വികസനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പേഡ, ബർഫി എന്നിവ തയാറാക്കുന്നതിൽ ചൊവ്വാഴ്ച ഓൺലൈൻ പരിശീലനം നടത്തും. രാവിലെ 11ന് ആരംഭിക്കുന്ന പരിശീലനത്തിന് 10 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 0476 2698550. 9947775978 വാട്സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചുനൽകിയും രജിസ്‌ട്രേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.