ആലപ്പുഴ: ജില്ലയില്‍ 106 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 99 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. നാലുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ടുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. രോഗസ്ഥിരീകരണ നിരക്ക് 4.68 ശതമാനമാണ്. 74 പേര്‍ രോഗമുക്തരായി. നിലവില്‍ 1489 പേര്‍ ചികിത്സയിലുണ്ട്. സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിക്ക് തുടക്കം ആലപ്പുഴ: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിക്ക് ജില്ലയിൽ തുടക്കം. ആലപ്പുഴ എന്‍.ജി.ഒ ഹാളില്‍ എച്ച്. സലാം എം.എൽ.എ ജില്ലതല ഉദ്‌ഘാടനം നിർവഹിച്ചു. കാമ്പയിൻെറ ഭാഗമായി 2022 മാർച്ച് എട്ടുവരെ വിവിധ പരിപാടികള്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജന കമീഷൻ ചെയർ പേഴ്സൻ ഡോ. ചിന്ത ജെറോം മുഖ്യാതിഥിയായിരുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ദാസ് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ. ഷാനവാസ്, കൗൺസിലർ സിനി ഷാജി, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു, സി.ഡി.എസ് ചെയർപേഴ്സന്മാരായ ലാലി വേണു, സുജാത ധനപാലൻ എന്നിവർ പങ്കെടുത്തു. ചെട്ടികുളങ്ങര സി.ഡി.എസിൻെറ നേതൃത്വത്തിൽ 'മാ നിഷാദ' നൃത്തശിൽപം അവതരിപ്പിച്ചു. APL h salam mla ആലപ്പുഴ എന്‍.ജി.ഒ ഹാളില്‍ കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.