ആലപ്പുഴ: ജോലി ഭാരം കാരണം ഹൗസ് സർജൻമാർ അനുഭവിക്കുന്ന മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഹൗസ് സർജൻമാരുടെ പരാതികൾ പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു.
മെഡിക്കൽ കോളജുകളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു പോകുന്നത് ഇവരുടെ പ്രയത്നംകൊണ്ടാണ്. സീനിയർ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് വിരളമാണെന്ന് പരാതിയിൽ പറയുന്നു. മിക്കവാറും ദിവസങ്ങളിൽ തുടർച്ചയായി 36 മണിക്കൂർവരെ ജോലിക്ക് നിയോഗിക്കാറുണ്ട്. പുറമെ ആറു മണിക്കൂർ പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് ഡ്യൂട്ടിയും നിർവഹിക്കണം. ആവശ്യത്തിന് ഉറക്കമോ ഭക്ഷണമോ പലപ്പോഴും കിട്ടാറില്ല. വിശ്രമമില്ലാത്ത ജോലി കടുത്ത മാനസിക സംഘർഷത്തിനും ഇടയാക്കുന്നു. ഹൗസ് സർജൻമാരെ തുടർച്ചയായി എട്ടു മണിക്കൂറിൽ കൂടുതൽ ജോലിക്ക് നിയോഗിക്കരുതെന്ന മദ്രാസ് ഹൈകോടതിയുടെ വിധി നിലവിലുള്ളപ്പോഴാണ് ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ അക്ബർ അലി സമർപ്പിച്ച പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.