86ാം വയസ്സിലും ചിലങ്കയണിഞ്ഞ് അമൃതം ഗോപിനാഥ്

ആലപ്പുഴ: കലാരംഗത്ത്​ 75 വർഷം പിന്നിട്ട നൃത്താധ്യാപികയും നടിയുമായ അമൃതം ഗോപിനാഥ്​ 86ാം വയസ്സിൽ ചിലങ്കയണിഞ്ഞു. ആലപ്പുഴ കിടങ്ങാംപറമ്പ്​ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്​ ഞായറാഴ്ച വൈകീട്ട്​​ ഏഴിനാണ്​ നൃത്തച്ചുവടുമായി വേദിയിൽ എത്തിയത്. നാലുതലമുറകളിലൂടെ ആയിരക്കണക്കിന്​ ശിഷ്യരുള്ള അധ്യാപിക വാർധക്യത്തെ തമസ്കരിച്ച്​ അറുപത്​ വർഷങ്ങൾക്കുമുമ്പ്​ പ്രശസ്തയാക്കിയ 'ഗീതോപദേശം' കലാശിൽപമാണ്​ ക്ഷേത്രസന്നിധിയിൽ അവതരിപ്പിച്ചത്. തെന്നിന്ത്യയിലെ ചലച്ചിത്രതാരങ്ങളായിരുന്ന ലളിത-പത്മിനി-രാഗിണിമാർക്കൊപ്പം നൃത്തവേദി പങ്കിട്ട കലാകാരി നിരവധി സിനിമകളിലും പ്രഫഷനൽ നാടകങ്ങളിലും മികവുതെളിയിച്ചിട്ടുണ്ട്​. 1960കളിലെ മലയാളസിനിമകളിലെ നൃത്തസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്​. 'റാംജി റാവ്​ സ്​പീക്കിങ്' എന്ന ചിത്രത്തിലെ കമ്പളിപ്പുതപ്പ്...കമ്പളിപ്പുതപ്പ്...എന്ന് വിളിച്ചുപറയുന്ന ഹോസ്റ്റൽ മേട്രനായി അവതരിപ്പിച്ചവേഷം മലയാളികൾക്ക്​ സുപരിചിതമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.