ആലപ്പുഴ: കോൺഗ്രസ് സ്ഥാനാർഥി ഡോ. കെ.എസ്. മനോജിനെതിരെ ആലപ്പുഴയിൽ വീണ്ടും പോസ്റ്റർ. ഡി.സി.സി ഓഫിസ് പരിസരം, പ്രസ് ക്ലബിന് സമീപം തുടങ്ങിയവിടങ്ങളിലാണ് 'സേവ് കോൺഗ്രസ്' എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
സി.പി.എമ്മിൽ എം.പിയും കോൺഗ്രസിൽ എം.എൽ.എയും നാളെ ബി.ജെ.പിയിൽ മന്ത്രിയുമാകുമെന്ന പരിഹാസം ഇതിൽ ഉയർത്തുന്നുണ്ട്. ദേശാടനപ്പക്ഷിയെ കോൺഗ്രസിന് വേണ്ടേ വേണ്ട, അപരനെ നിർത്തി സുധീരനെ തോൽപിച്ച മനോജിന് മാപ്പില്ല, കോൺഗ്രസിനുവേണ്ടി ജീവിച്ചവർ വെളിയിൽ, വരുത്തന് സീറ്റ്, ഇവൻ നാളെ കോൺഗ്രസിനെയും ചതിക്കും, വി.എം. സുധീരനെ ചതിയിലൂടെ േതാൽപിച്ച വഞ്ചകനായ മനോജിന് കോൺഗ്രസുകാരായ ഞങ്ങൾ എങ്ങനെ വോട്ട് ചെയ്യും എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്.
മനോജിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കാനുള്ള നീക്കം സജീവമായ കഴിഞ്ഞ ദിവസം ഡി.സി.സി ഓഫിസിെൻറ മുന്നിലാണ് ആദ്യം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പോസ്റ്ററുകൾ പതിച്ചത് കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.