ആലപ്പുഴ: നിരത്തുകളിലെ നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ സ്ഥാപിച്ച 41 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) കാമറകളുടെ പ്രവർത്തനം തുടങ്ങാൻ ഒരുമാസംകൂടി കാത്തിരിക്കണം. ഈമാസം 20ന് തിരുവനന്തപുരത്ത് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും നെറ്റ്വർക്കും കണക്ടിവിറ്റിയും അടക്കമുള്ള സംവിധാനങ്ങൾ ഇനിയും പൂർത്തിയാകാത്തതാണ് പ്രശ്നം. ഇതിനാൽ കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങളടക്കം കിട്ടിത്തുടങ്ങിയിട്ടില്ല. ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ സംവിധാനം ജില്ലയിൽ നടപ്പാക്കുന്നത്. 2022 ഏപ്രിൽ ഒന്നുമുതൽ ഇവയുടെ പ്രവർത്തനം തുടങ്ങുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് പലകാരണങ്ങളാലും നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.