ആലപ്പുഴ: നിരത്തുകളിലെ നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ സ്ഥാപിച്ച 41 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി) കാമറകളിൽ ട്രയൽറൺ തുടങ്ങി. ആദ്യദിനം കാമറയിൽ കുടുങ്ങുമെന്ന് കരുതി പലരും ജാഗ്രതയോടെയാണ് പുറത്തിറങ്ങിയത്. ഇരുചക്രവാഹന യാത്രക്കാരുടെ പിന്നിലിരുന്നവർ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റ് ധരിച്ചുമായിരുന്നു യാത്ര.
ഫൈൻ ഭയന്ന് ചിലർ ഉപറോഡുകളും ഉപയോഗപ്പെടുത്തി. ജില്ലയിലെ 41 ഇടത്ത് സ്ഥാപിച്ച കാമറകളിൽ ദൃശ്യങ്ങൾ കിട്ടുന്നുണ്ട്. ഇവ പരിശോധിച്ചപ്പോൾ ശരാശരി 2000ത്തിന് മുകളിൽ നിയമലംഘകരെ മുമ്പ് കണ്ടെത്തി. എന്നാൽ, പദ്ധതി തുടങ്ങുമെന്ന് പ്രഖ്യാപിച്ച വ്യാഴാഴ്ച നിയമലംഘകരുടെ എണ്ണത്തിൽ വൻകുറവുണ്ടായി. പകലും രാത്രിയും നല്ല തെളിമയുള്ള ദൃശ്യങ്ങളാണ് കിട്ടുന്നത്. നിയമം പാലിക്കാത്തവരിൽ കൂടുതൽ പേരും ഹെൽമറ്റ് ധരിക്കാത്തവരാണ്. കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കാണ് രണ്ടാംസ്ഥാനം. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്രയും പിടികൂടിയവയിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.