അരൂര്‍: മേഖലയിലെ പൊക്കാളി പാടശേഖരങ്ങളില്‍ ക്രമാതീതമായി ഉയരുന്ന വെള്ളം ഒഴിവാക്കാന്‍ അടിയന്തരമായി പമ്പിങ് ആരംഭിക്കണമെന്ന് കലക്ടർ. ഒരു മീനും ഒരു നെല്ലും പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി കർശന നടപടിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്ന ജോലികൾ സമിതികള്‍തന്നെ ചെയ്യണം. വീഴ്ചവരുത്തുന്ന പാടശേഖര സമിതികള്‍ക്കെതിരെ നടപടിയുണ്ടാകും.
തുറവൂര്‍ കരിനില വികസന ഏജന്‍സിക്ക് കീഴിലെ കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്ത് പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് വെള്ളപ്പൊക്കമുള്ളത്. സമിതികള്‍ വെള്ളം വറ്റിക്കുന്നുണ്ടോ എന്ന് അതത് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് വരുത്തണം. അവർ വെള്ളം വറ്റിച്ചില്ലെങ്കിൽ അതിന് ചെലവാകുന്ന തുക സമിതികളില്‍നിന്ന് ഈടാക്കി പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ഉത്തരവിലുണ്ട്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി മത്സ്യകൃഷി ചെയ്യുന്നതിനായി നെല്‍വയല്‍ പരിവര്‍ത്തനം ചെയ്യാന്‍ പാടില്ല. കൃഷിക്കാവശ്യമായ ഓരുമുട്ടുകള്‍ സ്ഥാപിക്കലും അന്ധകാരനഴി ഷട്ടര്‍, സ്ലൂയിസുകള്‍ എന്നിവയുടെ റെഗുലേഷന് ജോലികളും മൈനര്‍ ഇറിഗേഷന്‍ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും നിര്‍വഹിക്കും.
ശാസ്ത്രീയ നെല്‍കൃഷി യഥാസമയം നടപ്പാക്കാത്ത പാടശേഖരങ്ങള്‍ക്ക് മറ്റ് കാര്‍ഷിക ആനുകൂല്യങ്ങള്‍ അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.