ആലപ്പുഴ: കഴിഞ്ഞ ദിവസം രാത്രിയും െവള്ളിയാഴ്ച പുലർച്ചയുമായി ഉണ്ടായ ശക്തമായ കാറ്റിൽ ആലപ്പുഴ ടൗണിലും സമീപ പ്രദേശങ്ങളിലും നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. കനാൽ വാർഡിൽ വെള്ളിയാഴ്ച പുലർച്ച ഉണ്ടായ കാറ്റിൽ വീടിെൻറ മേൽക്കൂര നിലംപതിച്ചു.
മുനിസിപ്പൽ സെക്രട്ടറിയുടെ ക്വാർട്ടേഴ്സിേലക്ക് ആഞ്ഞിലി മരം വീണു. കിഴക്കൻ പ്രദേശമായ ചുങ്കം, തിരുമല വാർഡുകളിൽ 40ഓളം വീടുകളിൽ കിഴക്കൻ വെള്ളം കയറി. പാടശേഖരങ്ങളിൽ ഒന്നാം കൃഷി നടക്കുന്നത് മാത്രമാണ് ഏക ആശ്വാസം. പട്ടണത്തിൽ എതാനും ദിവസങ്ങളായി നിരവധി വൻമരങ്ങൾ കടപുഴകി വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.
ഇേതതുടർന്ന് റോഡരികിൽ നിൽക്കുന്ന മരങ്ങൾ നടപടിക്രമങ്ങളിൽ ഇളവുവരുത്തി അടിയന്തരമായി മുറിച്ചുമാറ്റാൻ കലക്ടർ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.