മണ്ണഞ്ചേരി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ അമലിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കാരുണ്യമുള്ളവർ കനിയണം. അമലിെൻറ മാതാപിതാക്കളുടെ നിസ്സഹായാവസ്ഥ കണ്ട് കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളും സഹായിക്കാൻ കൈകോർത്തിട്ടുണ്ട്.
ആലപ്പുഴ പൂങ്കാവ് കുരിശടിക്കുസമീപം ഈ മാസം മൂന്നിന് കണ്ടെയ്നർ ലോറി ടിപ്പറുമായി ഇടിച്ചുണ്ടായ അപകടത്തിലാണ് മുഹമ്മ ആര്യക്കര മൂപ്പശ്ശേരിയിൽ സുനിൽ-സ്മിത ദമ്പതികളുടെ മകൻ അമലിന് (23) ഗുരുതര പരിക്കേറ്റത്.
ടിപ്പർ ലോറി ഡ്രൈവറായ അമലിെൻറ തലയോട്ടി മാറ്റിവെക്കേണ്ടിവന്നു. പ്ലീഹയും നീക്കംചെയ്തു. തുടയെല്ലും വാരിയെല്ലും തകർന്നു. മൂന്നുമാസമെങ്കിലും വെൻറിലേറ്ററിൽ കഴിയണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതുവരെ നാലേകാൽ ലക്ഷം രൂപ ചികിത്സക്ക് ചെലവായി. ഇനിയും 18 ലക്ഷം വേണം.
സുമനസ്സുകൾ സഹായിച്ചാെല അമലിനെ രക്ഷിക്കാനാകൂ. വീട്ടുകാരുടെ ദുരിതംകണ്ട് നാടാകെയും സമൂഹ മാധ്യമങ്ങൾ വഴിയും അമൽ സഹായനിധിയും രൂപവത്കരിച്ചിട്ടുണ്ട്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. നാട്ടുകാരും കൂട്ടുകാരും ചേർന്ന് മുഹമ്മ എസ്.ബി.ഐ ശാഖയിലെ അമലിെൻറ പിതാവ് സുനിലിെൻറ അക്കൗണ്ട് നമ്പർ: 67221420846. ഐ.എഫ്.എസ് കോഡ്: SBIN0070299. ഫോൺ: 9562778060, 9645178668.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.