മൃതദേഹത്തിൽനിന്ന്​ കാണാതായ സ്വർണം മെഡിക്കൽ കോളജ്​ ലോക്കറിൽ

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സ്ത്രീ​യു​ടെ ന​ഷ്​​ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ ലോ​ക്ക​റി​ൽ ക​ണ്ടെ​ത്തി. ഹ​രി​പ്പാ​ട് മു​ട്ടം ശ്രീ​കൈ​ലാ​സം വ​ത്സ​ല​കു​മാ​രി​യു​ടെ (59) ഏ​ഴു​പ​വ​നാ​ണ്​ കോ​വി​ഡ് ഐ.​സി.​യു​വി​ന് മു​ന്നി​െ​ല ലോ​ക്ക​റി​ൽ​നി​ന്ന്​ ​െപാ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 12നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യ​വെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ൾ താ​ലി​മാ​ല​യും വ​ള​യും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ ഏ​ഴു​പ​വ​ൻ ധ​രി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​ത് ബ​ന്ധു​ക്ക​ളെ തി​രി​ച്ചേ​ൽ​പി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ആ​ർ.​എം. രാം​ലാ​ലി​ന് പ​രാ​തി ന​ൽ​കി​യ​ത്. സൂ​പ്ര​ണ്ടി​െൻറ നി​ർ​േ​ദ​ശാ​നു​സ​ര​ണം പ്രാ​ഥ​മി​ക അ​േ​ന്വ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ക​ല​ക്ട​ർ​ക്കും അ​മ്പ​ല​പ്പു​ഴ ​െപാ​ലീ​സി​നും പ​രാ​തി സൂ​പ്ര​ണ്ട് പ​രാ​തി ന​ൽ​കി​യ​ത്. അ​മ്പ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി സു​രേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘം അ​േ​ന്വ​ഷി​ച്ചു​വ​രു​ന്ന​തി​നി​െ​ട​യാ​ണ് ലോ​ക്ക​റി​ൽ​നി​ന്ന്​ ഇ​വ ക​ണ്ടെ​ടു​ത്ത​ത്.

കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ജീ​വ​ന​ക്കാ​ർ ബ​ന്ധു​ക്ക​ളെ രേ​ഖാ​മൂ​ലം ഏ​ൽ​പി​ക്കു​ക​യോ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ക​യോ വേ​ണം. ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ രേ​ഖ​ക​ൾ ര​ജി​സ്​​റ്റ​റി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മു​ണ്ട്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ർ ഇ​ത് കൃ​ത്യ​മാ​യി ര​ജി​സ്​​റ്റ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. രോ​ഗി ആ​ശു​പ​ത്രി വി​ട്ടു​പോ​കു​ക​യോ മ​രി​ക്കു​ക​യോ ചെ​യ്താ​ൽ ര​ജി​സ്​​റ്റ​റി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ കൈ​മാ​റു​ന്ന​ത്. ഇ​ങ്ങ​നെ വ​ന്ന വീ​ഴ്ച​യാ​ണ് ഇ​വി​ടെ സം​ഭ​വി​ച്ച​ത്.

തു​മ്പോ​ളി വാ​ല​യി​ൽ വീ​ട്ടി​ൽ ജോ​സ​ഫി​െൻറ ഭാ​ര്യ ആ​നി ജോ​സ​ഫി​െൻറ (58) ര​ണ്ട​ര പ​വ​ൻ മാ​ല​യും ന​ഷ്​​ട​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച അ​േ​ന്വ​ഷ​ണ​വും ന​ട​ന്നു​വ​രു​ക​യാ​ണ്.

Tags:    
News Summary - Gold missing from dead body in medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.