മെഡിക്കൽ കോളജിൽ മൃതദേഹത്തിൽനിന്ന്​ വീണ്ടും സ്വർണം മോഷ്​ടിച്ചു

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ വീ​ണ്ടും മോ​ഷ​ണം. മ​രി​ച്ച സ്ത്രീ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ടു. തു​മ്പോ​ളി വാ​ല​യി​ൽ വീ​ട്ടി​ൽ ജോ​സ​ഫി​െൻറ ഭാ​ര്യ ആ​നി ജോ​സ​ഫി​െൻറ (58) ര​ണ്ട​ര​പ്പ​വ​ൻ മാ​ല​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ആ​റി​നാ​ണ് ഇ​വ​രെ ആലപ്പുഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ഐ.​സി.​യു​വി​ലേ​ക്കും മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ മാ​ല കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ കാ​ട്ടി ഭ​ർ​ത്താ​വ് ജോ​സ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഏ​താ​നും ദി​വ​സം മു​മ്പ്​ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ഹ​രി​പ്പാ​ട് മു​ട്ടം സ്വ​ദേ​ശി​നി​യു​ടെ ഏ​ഴ​ര​പ്പ​വ​ൻ കാ​ണാ​തെ പോ​യ​തി​നെ​ക്കു​റി​ച്ച് ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും മോ​ഷ​ണ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

Tags:    
News Summary - Gold was stolen again from the body at the medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.