അമ്പലപ്പുഴ: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നടന്ന ദേശീയപാത ഉപരോധത്തില്‍ പൊലീസ് ബലപ്രയോഗം. സംഭവത്തിൽ ഒമ്പതു പ്രവർത്തകൾക്ക് പരിക്കേറ്റു. വിമന്‍സ് ജസ്റ്റിസ് മൂവ്മെൻറ് ജില്ല പ്രസിഡൻറ് ശ്രീകലാഗോപി, രുക്മിണി വേണുഗോപാല്‍, ഇജാസ് ഇഖ്ബാല്‍, സിയാഉല്‍ ഹഖ്, കെ.എം. റഷീദ്, ബർക്കത്തുല്ലാഹ്, ഹാരിസ് ഉസ്മാൻ, റജ്വാൻ, ഫാത്തിമ നാസർ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ വനിത പൊലീസുകാരായ ജെസിമോൾ, നയന എന്നിവർക്ക് പരിക്കുണ്ടെന്ന് പുന്നപ്ര സി.ഐ പ്രതാപചന്ദ്രൻ അറിയിച്ചു.
രാവിലെ 11ഓടെ അറവുകാടുനിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനില്‍ എത്തിയതോടെ സമ്മേളനം തുടങ്ങി. പാര്‍ട്ടി ജില്ല പ്രസിഡൻറ് വി.എ. അബൂബക്കര്‍ വടുതല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നാസര്‍ ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി മോഹന്‍ സി. മാവേലിക്കര, ട്രഷറര്‍ എം.എച്ച്. ഉവൈസ് എന്നിവര്‍ സംസാരിച്ചു. തുടർന്ന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചത് ബലപ്രയോഗത്തിലെത്തി. അതിനിടെയാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. തുടർന്ന് ഫ്രറ്റേണിറ്റി ജില്ല ജനറല്‍ സെക്രട്ടറി ഇജാസ് ഇഖ്ബാല്‍, നിയോജക മണ്ഡലം കമ്മിറ്റി അംഗം കെ.എം. റഷീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി.
പിന്നീട് പൊലീസ് ഇവരെ വിട്ടയച്ചു. ദേശീയപാതയിൽ മാർഗതടസ്സം സൃഷ്ടിച്ചതിനും പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നൂറോളം പേർക്കെതിരെ കേസെടുത്തതായി പിന്നീട് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.