90ാം വയസ്സിൽ ആനിയമ്മ കണ്ടു; അഞ്ച്​ പതിറ്റാണ്ട്​ മുമ്പ്​ ഭർത്താവ്​ വരച്ച ചിത്രങ്ങൾ

മു​ഹ​മ്മ: ഒ​മ്പ​തു മ​ക്ക​ളെ പോ​റ്റി​വ​ള​ർ​ത്തി​യ തി​ര​ക്കി​നി​ടെ കാ​ണാ​നാ​കാ​തെ​പോ​യ ഭ​ർ​ത്താ​വി​െൻറ​യും മ​ക​െൻറ​യും ക​ലാ​ഭി​രു​ചി​ക​ൾ 90ാം വ​യ​സ്സി​ൽ ആ​നി​യ​മ്മ ചാ​ണ്ടി ക​ൺ​നി​റ​യെ ക​ണ്ടു.

കു​ടും​ബി​നി​യെ​ന്ന തി​ര​ക്കി​നി​ടെ ശ്ര​ദ്ധി​ക്കാ​നാ​കാ​തെ​പോ​യ ആ ​ക​ലാ​സൃ​ഷ്​​ടി​ക​ൾ, ആ​രോ​ഗ്യ​സ്ഥി​തി അ​നു​കൂ​ല​മ​ല്ലാ​തി​രു​ന്നി​ട്ടും ആ​നി​യ​മ്മ മ​തി​യാ​വോ​ളം നോ​ക്കി​ക്ക​ണ്ടു. ബി​നാ​ലെ ഫൗ​ണ്ടേ​ഷ​െൻറ ആ​ല​പ്പു​ഴ​യി​ലെ 'ലോ​ക​മേ ത​റ​വാ​ട്' പ്ര​ദ​ർ​ശ​ന​വേ​ദി​യാ​ണ് ഈ ​അ​പൂ​ർ​വ​ത​ക്ക്​ സാ​ക്ഷി​യാ​യ​ത്. മ​ക​ൻ അ​ല​ക്​​സ്​ ചാ​ണ്ടി ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളും ശി​ൽ​പ​ങ്ങ​ളും ഭ​ർ​ത്താ​വ് സി. ​ചാ​ണ്ടി 1965ൽ ​മൂ​ത്ത മ​ക​െൻറ (ജോ​സ​ഫ്‌ ചാ​ണ്ടി​യു​ടെ) ബി​രു​ദ​പ​ഠ​ന​ത്തി​നാ​യി വ​ര​ച്ചു​കൊ​ടു​ത്ത പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങു​ക​ളും ലോ​ക​മേ ത​റ​വാ​ട് വേ​ദി​യി​ൽ പു​ന​രാ​വി​ഷ്​​ക​രി​ച്ച​തു കാ​ണു​ക​യാ​യി​രു​ന്നു ആ​നി​യ​മ്മ​യെ​ന്ന മു​ത്ത​ശ്ശി.

മു​ഹ​മ്മ​യി​ലെ യോ​ഗ്യാ​വീ​ട്ടി​ൽ കു​ടും​ബി​നി​യാ​യി എ​ത്തു​മ്പോ​ൾ സ്​​കൂ​ൾ അ​ധ്യാ​പ​ന​വും ബോ​ട്ട് സ​ർ​വി​സ് ന​ട​ത്തി​പ്പു​മൊ​ക്കെ​യാ​യി തി​ര​ക്കി​ട്ട ജീ​വി​ത​മാ​യി​രു​ന്നു ഭ​ർ​ത്താ​വ് സി. ​ചാ​ണ്ടി​യു​ടേ​ത്. മൂ​ത്ത​മ​ക​െൻറ ശാ​സ്ത്ര​ബി​രു​ദ പ​ഠ​ന​ത്തി​നാ​യി ഉ​റ​ക്ക​മൊ​ഴി​ച്ച് റെ​ക്കോ​ഡ് ബു​ക്കു​ക​ൾ വ​ര​ച്ചി​രു​ന്ന ഭ​ർ​ത്താ​വി​നെ ആ​നി​യ​മ്മ ഓ​ർ​ക്കു​ന്നു. ചി​ത്ര​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ച് 1965ലാ​യി​രു​ന്ന​ത്. അ​തി​നു​ശേ​ഷം ഭ​ർ​ത്താ​വ് വ​ര​ക്കു​ന്ന​തു ക​ണ്ടി​ട്ടി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ആ​നി​മ്മ​യു​ടെ​യും ചാ​ണ്ടി​യു​ടെ​യും ഏ​ഴാ​മ​ത്തെ മ​ക​ൻ അ​ല​ക്​​സ്​ ചാ​ണ്ടി ചി​ത്ര-​ശി​ൽ​പ ക​ലാ​കാ​ര​നാ​ണ്. തി​രു​വ​ന​ന്ത​പു​രം ഫൈ​ൻ ആ​ർ​ട്‌​സ്‌ കോ​ള​ജി​ലാ​യി​രു​ന്നു ദൃ​ശ്യ​ക​ലാ​പ​ഠ​നം.

അ​ല​ക്​​സ്​ ചാ​ണ്ടി​യു​ടെ ക​ലാ​സൃ​ഷ്​​ടി​ക​ൾ​പോ​ലും ശ്ര​ദ്ധി​ക്കു​ന്ന​ത് 2005ൽ ​ഭ​ർ​ത്താ​വ് ചാ​ണ്ടി​യു​ടെ മ​ര​ണ​ശേ​ഷ​മാ​ണെ​ന്ന് ആ​നി​യ​മ്മ പ​റ​യു​ന്നു. അ​ന്നു ഭ​ർ​ത്താ​വ് വ​ര​ച്ച​തെ​ല്ലാം മ​ക​ൻ അ​ല​ക്​​സ്​ ചാ​ണ്ടി ബി​നാ​ലെ​വേ​ദി​യി​ൽ പു​ന​രാ​വി​ഷ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. ബി​നാ​ലെ​യി​ലെ കാ​ഴ്​​ച​ക​ൾ ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നു സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ണ് ആ​നി​യ​മ്മ മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Aniyamma saw Pictures drawn by her husband five decades ago at the age of 90

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.