ഉയരപ്പാത നിർമാണം; ദേശീയപാതയിൽ വാഹനങ്ങൾ ഗണ്യമായി കുറഞ്ഞു

അ​രൂ​ർ: തു​റ​വൂ​ർ-​അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ ക്ഷേ​ത്രം ക​വ​ല മു​ത​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റെ ഭാ​ഗ​ത്ത് അ​ഞ്ചു ദി​വ​സ​മാ​യി റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പൊ​ലീ​സ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ലും ന​ട​ത്തി​യ​ത്. എം.​സി റോ​ഡ് വ​ഴി​യും എ.​സി റോ​ഡ് വ​ഴി​യും വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു പോ​കു​ന്ന​തു​കൊ​ണ്ട് ഗ​താ​ഗ​തം ക്ര​മാ​തീ​ത​മാ​യി കു​റ​ഞ്ഞു.എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളെ തി​രി​ച്ചു​വി​ട്ട​തും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ചു. നി​യ​ന്ത്ര​ണം തു​ട​രാ​ൻ ത​ന്നെ​യാ​ണ് പൊ​ലീ​സി​ന്‍റെ തീ​രു​മാ​ന​മെ​ന്ന് അ​റി​യു​ന്നു.

ചൊ​വ്വാ​ഴ്ച പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​യി. റോ​ഡ് ത​ക​ർ​ന്നു കി​ട​ന്ന​പ്പോ​ൾ ത​ക​രാ​റി​ലാ​യ സ്വ​കാ​ര്യ ബ​സു​ക​ൾ ശ​രി​യാ​യി തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. അ​രൂ​ക്കു​റ്റി, പ​ള്ളി​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​രൂ​രി​ലെ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് കു​റ​ച്ചു സ​ഞ്ച​രി​ച്ച​തി​നു​ശേ​ഷം യൂ​ടേ​ൺ എ​ടു​ത്താ​ണ് വ​ട​ക്കോ​ട്ട് പോ​കു​ന്ന​ത്.

Tags:    
News Summary - Construction of elevated roads; Vehicles on the national highway have reduced significantly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.