മണ്ണഞ്ചേരി: ലോകമെമ്പാടുമുള്ള ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്‌സിങ് അവാർഡിനുള്ള 10 ഫൈനലിസ്റ്റിൽ ഇടംനേടി മണ്ണഞ്ചേരി സ്വദേശിനിയും. അമ്പനാകുളങ്ങര മുഹമ്മദ് ഷറഫിന്റെ ഭാര്യ യു.എ.ഇയിൽ നഴ്സായ ജാസ്മിൻ മുഹമ്മദ് ഷറഫാണ് ആ താരം. വിജയിയെ കാത്തിരിക്കുന്നത് 1.15 കോടി സമ്മാനം.
രണ്ട് സ്വതന്ത്ര സ്പെഷലിസ്റ്റ് കമ്മിറ്റിയും ഏണസ്റ്റ് ആൻഡ് യങ്ങും ചേർന്ന് നടത്തിയ മൂല്യനിർണയ പ്രക്രിയക്കുശേഷമാണ് മത്സരത്തിലെ ആദ്യ 10പേരെ തെരഞ്ഞെടുത്തത്.
184 രാജ്യത്തുനിന്നുള്ള 24,000ത്തിലധികം നഴ്‌സുമാരുടെ അപേക്ഷകൾ മൂല്യനിർണയം നടത്തി പ്രാരംഭ പട്ടികയിൽ 181 നഴ്സുമാരും വീണ്ടും ഉപസമിതിയുടെ പഠനത്തിനും അവലോകനത്തിനുശേഷം 42 അന്തിമ സ്ഥാനാർഥികളിൽ എത്തി. അന്തിമപട്ടികയിൽനിന്ന് ജൂറിയാണ് മികച്ച 10 പേരെ പ്രഖ്യാപിച്ചത്. ജാസ്മിൻ യു.എ.ഇയെ പ്രതിനിധാനംചെയ്താണ് അന്തിമപട്ടികയിൽ ഉൾപെട്ടിട്ടുള്ളത്. അന്തിമവിജയിയെ മേയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും.
ദുബൈ ഹെല്‍ത്ത് അതോറിറ്റിയിൽ നഴ്‌സാണ് ജാസ്മിന്‍. ദുബൈ അൽ ലൊനീജ് ഹെൽത്ത് സെന്ററിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ്: മണ്ണഞ്ചേരി അമ്പനാകുളങ്ങര പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷറഫ്. മക്കൾ: അക്മൽ ഷറഫ് (രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥി), ഇഷൽ ഷറഫ് (നാലാം ക്ലാസ് വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.