ചെങ്ങന്നൂർ: നഗരസഭ ചെയർപേഴ്സൻ, മുൻ ചെയർമാൻമാരായ കൗൺസിലർമാർ എന്നിവർക്കെതിരെ തിരുവനന്തപുരത്തെ ഗ്രാമ-നഗരകാര്യ വികസന കമീഷണറുടെ കാര്യാലയത്തിന് മുന്നിലെ മതിലിൽ പോസ്റ്റർ. ഡിസംബറിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നഗരസഭ സെക്രട്ടറിക്കെതിരെ തലസ്ഥാനത്ത് നടത്തിയ സമരത്തിന് മുന്നോടിയായി ഇതേ സ്ഥലത്താണ് പോസ്റ്റർ പതിച്ചിരുന്നത്. സെക്രട്ടറി എസ്. നാരായണനെ സർവിസിൽനിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ സമരം.
ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്, മുൻ ചെയർമാൻമാരായ രാജൻ കണ്ണാട്ട്, കെ. ഷിബു രാജൻ എന്നിവർക്കെതിരായ അഴിമതിക്കഥകളാണ് ഇപ്പോൾ പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂരിൽ ഒതുങ്ങി നിന്ന അഴിമതി ആരോപണങ്ങളാണ് ഇപ്പോൾ തലസ്ഥാനത്തും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.