മാന്നാർ: പത്രങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്ന പ്രധാന സംഭവങ്ങളും പ്രമുഖരുടെ മരണവാർത്തകളും നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് മാന്നാർ കുരട്ടിശ്ശേരി പാലക്കീഴിൽ മുഹമ്മദ് ബഷീർ എന്ന ബഷീർ പാലക്കീഴിൽ.
രാജീവ് ഗാന്ധി, ഇ.എം.എസ്, മൊയ്തു മൗലവി, സദ്ദാം ഹുസൈൻ, കമല സുരയ്യ തുടങ്ങി അനേകം പേരുടെ മരണം അച്ചടിച്ച് വന്ന പത്രങ്ങൾ അതേപടി കാത്തുസൂക്ഷിച്ചിട്ടുണ്ട്. പാർലമെൻറ് ഭീകരാക്രമണം, വേൾഡ് ട്രേഡ് സെൻറർ ആക്രമണം, ലോകകപ്പ് ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയവയുടെ സപ്ലിമെൻറുകളെല്ലാം ശേഖരത്തിലുണ്ട്. ചെറുപ്പം മുതലേ പത്രങ്ങളോടുള്ള ഇഷ്ടമാണ് എഴുത്തിെൻറയും വായനയുടെയും ലോകത്തേക്ക് കൂടുതൽ അടുപ്പിക്കാനിടയാക്കിയത്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പരേതനായ പി.യു. റഷീദിെൻറ സാഹിത്യവാസന സഹോദരപുത്രനായ ബഷീറിന് പകർന്നുകിട്ടിയിട്ടുണ്ട്. ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കി പത്രവാർത്തകളും വിശേഷങ്ങളും മറ്റുള്ളവരിലേക്കുകൂടി എത്തിച്ചുകൊടുക്കുന്നു. പ്രവാസ ജീവിതത്തിനിടയിലും നാട്ടിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ബഷീർ നാട്ടിലെത്തിയിട്ടും അത് തുടരുന്നു.
അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ സുരയ്യയാണ് ഭാര്യ. മുഹമ്മദ് ഇഹ്സാൻ, ഇൻഷ ഫാത്തിമ, ഹുസ്ന ഫാത്തിമ എന്നിവർ മക്കളാണ്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ ഷോർട്ട് ഫിലിം മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 'ഊര്' ഹ്രസ്വചിത്രം നിർമിച്ചത് മകൻ മുഹമ്മദ് ഇഹ്സാെൻറ നേതൃത്വത്തിലായിരുന്നു. മറ്റ് രണ്ടു മക്കളും ചിത്രരചനയിൽ കഴിവ് തെളിയിച്ചവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.