ചെങ്ങന്നൂർ: ജീവിതവഴിയിൽ പരസ്പരം വെളിച്ചമാകാൻ ഗോപകുമാറിന്‍റെ കരം ഗ്രഹിച്ചു സുധാമണി. ജന്മനാ കാഴ്ചശക്തിയില്ലാത്ത ഇരുവരുടെയും സമാഗമം ഇരുളടഞ്ഞ വഴികളില്‍ ആകസ്മികമായിരുന്നു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ഒരു കാലത്ത് തന്‍റെ പ്രിയ ശിഷ്യയായിരുന്ന സുധാമണി അവിചാരിതമായാണ് ഗോപകുമാറിന്റെ ജീവിത സഖിയായി മാറിയത്. കാളകെട്ടി അസീസി സ്‌കൂള്‍ ഫോര്‍ ബ്ലൈൻഡ് വിദ്യാലയത്തിലെ സംഗീത അധ്യാപകനാണ് ഗോപകുമാര്‍. അവിടത്തെ അധ്യാപകരാണ് വിവാഹാലോചന നടത്തിയത്.
പെണ്ണു കാണാനായിഎത്തിയപ്പോഴാണ് തിരുവനന്തപുരത്തെ തന്‍റെ സംഗീത ക്ലാസിലെ പഴയ വിദ്യാർഥിനിയാണെന്ന് അറിഞ്ഞത്. കോട്ടയം തിടനാട് കൃഷ്ണകൃപയില്‍ ഗോപകുമാര്‍ (49) മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നു.
ആകാശവാണിയിലെ ബിഡ്രേഡ് ആര്‍ട്ടിസ്റ്റാണ് മുളക്കുഴ തൈനിക്കുന്നതില്‍ ഗോപാലപിള്ളയുടെ മകൾ 48 കാരി ടി.ജി. സുധാമണി. എസ്.സേതുമാധവന്‍, ഹരികൃഷ്ണകുമാര്‍, എ.എം.കൃഷ്ണന്‍, കെ.ബി.ശ്രീകുമാര്‍, എന്‍.ശങ്കര്‍റാം, ഗോവിന്ദന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.