ചെങ്ങന്നൂർ: നിർധന കുടുംബത്തിലെ അംഗമായ പിഞ്ചുബാലന്റെ ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം. സുമനസ്സുകളുടെ കാരുണ്യവും കൈത്താങ്ങും തേടുകയാണ് കുടുംബം. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ കൊല്ലകടവ് വടക്കേ മലയിൽ വീട്ടിൽ ഷിനു -സീന ദമ്പതികളുടെ ഏകമകനും രണ്ടാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ആദം തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവർ ഷിനുവിനു ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയുന്നില്ല.
വിദേശത്തുനിന്നുമാണ് മജ്ജ ലഭ്യമാകുന്നത്. ചികിത്സക്കായി ഏകദേശം 35 ലക്ഷം രൂപ കണ്ടെത്തണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ വ്യക്തിപരമായി ഈ പണം സ്വരൂപിക്കാൻ ഷിനുവിനും കുടുംബത്തിനും കഴിയില്ല. ഈസാഹചര്യത്തിൽ കൊല്ലകടവ് മുസ്ലിം ജമാഅത്ത് ബാലനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സ്വദേശത്തും വിദേശത്തുമുള്ളവരുടെ സഹായംതേടി കൊല്ലകടവ് മുസ്ലിം ജമാഅത്ത് (കെ.എം.ജെ) ജനറൽ സെക്രട്ടറിയുടെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
സംഭാവനകൾ നൽകുന്നവർ മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.ഇ. അഹമ്മദ് കുഞ്ഞ് ചെയർമാൻ (പ്രസിഡന്റ് കെ.എം.ജെ ) -9495043000. ഷിബു ചിറയിൽ ജനറൽ കൺവീനർ (ജനറൽ സെക്രട്ടറി കെ.എം.ജെ) 9947667178. അനീഷ് തമ്പായത്തിൽ (വൈസ് ചെയർമാൻ ), സുലൈമാൻ മേങ്കണ്ണേത്ത്, ഹാരീസ് വലിയവീട്ടിൽ (ജോ. കൺ). കാത്തലിക് സിറിയൻ ബാങ്ക്. ചെറിയനാട് ബ്രാഞ്ച്. അക്കൗണ്ട് നമ്പർ: 0151-07596721-190001. ഐ.എഫ്.എസ്.സി കോഡ്- CSBK 0000151.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.