വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്ന പരാതിയിൽ കേസെടുത്തു

 മാന്നാർ: വിദേശത്ത്ജോലിവാഗ്ദാനം ചെയ്ത്,ലക്ഷങ്ങൾവാങ്ങിവഞ്ചിച്ചയാളെഅറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് മാന്നാർ പോലീസ് സ്റ്റേഷനു മുന്നിൽ യുവാക്കളുടെ ,പ്രതിഷേധം.ഖത്തറിലെ സീ ഡ്രിൽ കമ്പനിയിലേക്ക് ജോലി നൽകാമെന്ന് പറഞ്ഞ് മുപ്പത്തിയേഴ് പേരിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ വീതം വാങ്ങി വഞ്ചിച്ചതായിപത്തനംതിട്ട,എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മുപ്പത്തിയേഴോളം പേർ കുരട്ടിശ്ശേരിപാവുക്കര മൂന്നാംവാർഡിൽ അരികുപുറത്ത് ബോബി തോമസിനെതിരെയാണ്​ പരാതി നൽകിയിരിക്കുന്നത്​.

രണ്ടാഴ്ചപിന്നിട്ടിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കി തീർത്തത്. മൂന്ന് വർഷമായി പരാതിക്കാർ കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുന്നെന്നും പല തവണ ബോബി തോമസും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും , മറ്റും ചേർന്ന് അവധികൾ മാറ്റി പറഞ്ഞ് പറ്റിച്ചുവരുകയായിരുന്നെന്നും പരാതിക്കാർ പറയുന്നു. അവസാനമായി തിങ്കളാഴ്ച (15 ) എല്ലാവർക്കും തുക മടക്കി നൽകാമെന്ന് പറഞ്ഞെങ്കിലും അതും വെറുതെയായെന്ന് പരാതിക്കാരുടെ പ്രതിനിധി ഒകൊടുങ്ങല്ലൂർ സ്വദേശി രതീഷ് പറഞ്ഞു. ഒരാളുടെ പരാതിയിൽവഞ്ചനാക്കുറ്റത്തിന് കേസെടുത്തെതായി മാന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസറായ സി.ഐ.ജി.സുരേഷ് കുമാർ മാധ്യമത്തോട് പറഞ്ഞു. വേണ്ട നടപടി എടുക്കുമെന്ന് പോലീസ് തന്നെ അറിയിച്ചതായും രതീഷ് പറഞ്ഞു.

Tags:    
News Summary - case Registered on visa scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.