ചെങ്ങന്നൂർ: നൂറ്റാണ്ടുകളായി നടന്നു വരുന്ന ചെങ്ങന്നൂർ ചതയം ജലോത്സവം ഈ വർഷവും ആചാരപരമായ രീതിയിൽ ജില്ലാ കലക്ടറുടെ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ചതയനാളായ 23ന് ഉച്ചക്ക് 2ന് പമ്പയാറ്റിൽ ചെങ്ങന്നൂർ മുണ്ടൻങ്കാവ് ഇറപ്പുഴ നെട്ടയത്തിൽ നടക്കും.
20ന് നീരണിയുന്ന മുണ്ടൻങ്കാവ് പള്ളിയോടത്തെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമായി ജലോത്സവം നടക്കുമ്പോൾ സ്ഥിരമായി ചതയം ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടക്കരകളിൽ നിന്നും ഓരോ പ്രതിനിധികളെ പങ്കെടുപ്പിക്കും.
പള്ളിയോടത്തിൽ കയറുവാൻ താൽപര്യം ഉള്ളവർ 18നു മുൻപ് മുണ്ടൻകാവ് കരയോഗത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഇതുമായി എല്ലാ കരക്കാരും സഹകരിക്കണമെന്ന് ചെങ്ങന്നൂർ ചതയം ജലോത്സവ സാംസ്കാരിക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കെ.ആർ. പ്രഭാകരൻ നായർ ബോധിനി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.