ചെ​ങ്ങ​ന്നൂ​ർ ച​മ്മ​ത്തും​മു​ക്ക്-​ക​ക്ക​ട റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​

നി​ർ​വ​ഹി​ക്കു​ന്നു

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പ്രത്യേക ടൂറിസം പദ്ധതി -മന്ത്രി

ചെ​ങ്ങ​ന്നൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ന്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ണ്ഡ​ല​ത്തി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ര​ണ്ട്​ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മൂ​ന്നു പാ​ല​ത്തി​ഴ​ന്‍റെ നി​ര്‍മാ​ണോ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​മ്മ​ത്തും​മു​ക്ക്-​ക​ക്ക​ട റോ​ഡും ചെ​ന്നി​ത്ത​ല-​ആ​ഴാ​ത്തു​പ​ടി- മു​ണ്ടോ​ലി​ക്ക​ട​വ് റോ​ഡു​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ചെ​ന്നി​ത്ത​ല കീ​ഴ്​​ചേ​രി​ക്ക​ട​വ് പാ​ലം, വെ​ണ്മ​ണി ച​ക്കു​ള​ത്തു​ക​ട​വ് പാ​ലം, വെ​ണ്മ​ണി ശാ​ര്‍ങ്​​ഗ​ക്കാ​വ് പാ​ലം എ​ന്നി​വ​യു​ടെ നി​ര്‍മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍വ​ഹി​ച്ചു. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം.​പി, എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ജെ​ബി​ൻ പി. ​വ​ർ​ഗീ​സ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ഇ​ന്ദി​ര ദാ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ജി. ​ആ​തി​ര, മ​ഞ്ജു​ള​ദേ​വി, ഹേ​മ​ല​ത, കെ.​എ​സ്.​സി.​എം.​എം.​സി ചെ​യ​ർ​മാ​ൻ എം.​എ​ച്ച്. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.