ചെങ്ങന്നൂർ: വാർഡ് കൗൺസിലർ അശോക് പടിപ്പുരക്കൽ ഭീഷണിപ്പെടുത്തിയതായും ഔദ്യോഗിക രേഖകളിൽ ചെയർപേഴ്സൻ തിരുത്തൽ വരുത്തിയതായും കാട്ടി സെക്രട്ടറി എസ്. നാരായണൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
ശാസ്താംപുറം മാർക്കറ്റിലെ കടമുറികളുമായി ബന്ധപ്പെട്ട രേഖകളിലാണ് ചെയർപേഴ്സൻ തിരുത്തൽ വരുത്തിയത്. നഗരസഭയും വാടകക്കാരും തമ്മിലുള്ള തർക്കവിഷയത്തിൽ നിയമവിരുദ്ധമായി സഹായിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ ഔദ്യോഗിക രേഖ കൃത്രിമമായി തിരുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഈസമയം അവിടെയെത്തിയ വാർഡ് കൗൺസിലർ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
എന്നാൽ, പെരുങ്കുളം പാടത്തുനിന്ന് ആരംഭിക്കുന്ന വെട്ടുതോടിെൻറ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയവുമായി പൊതുമരാമത്ത് കമ്മിറ്റിയിൽ നടന്ന തർക്കത്തിെൻറ വൈരാഗ്യമാണ് സെക്രട്ടറി തെൻറ പേരിൽ കേസുകൊടുക്കാൻ കാരണമെന്ന് വാർഡ് കൗൺസിലർ അശോക് പടിപ്പുരക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.