ഇടതു മുന്നണിക്ക്​ ചുവരെഴുതാൻ നൽകാത്തതിന്‍റെ പേരിൽ മതിൽ തകർത്തതായി പരാതി

ചെങ്ങന്നൂർ: ഇടതുമുന്നണിക്കു ചുവരെഴുതാൻ നൽകാത്ത വിരോധത്തിൽ മതിൽ തകർത്തതായി പരാതി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെൺമണി പഞ്ചായത്തിൽ എബനേസർ വീട്ടിൽ ഷിമോനിയുടെ മതിൽ ഇടതു മുന്നണിക്ക് ചുവരെഴുതുവാൻ മതിൽ നൽകിയില്ലെന്ന കാരണത്താൽ ബുൾഡോസർ ഉപയോഗിച്ച്​ തകർത്തുവെന്നാണ്​ പരാതി.

ഒരു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. അനുവാദം കൂടാതെ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ബുക്ക് ചെയ്ത മതിൽ വീട്ടുകാർ വെള്ള പെയിന്‍റ്​ അടിച്ച് പരസ്യം പാടില്ല എന്ന് എഴുതിയതാണ് പ്രകോപനത്തിന് കാരണം.

ഇതു സംബന്ധിച്ച്​ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വീട്ടുകാർ അറിയിച്ചു. കേവലം ഒരു ചുമരെഴുത്തിന്‍റെ പേരിൽ നിയമം കയ്യിലെടുത്ത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുവാൻ മാർക്സിസ്റ്റ് പാർട്ടി നടത്തുന്ന ശ്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന്​ കോൺഗ്രസ്​ നേതൃത്വം പറഞ്ഞു. 

Tags:    
News Summary - Complaint that the wall was demolished for not allowing the Left Front to write on the wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.