ചെങ്ങന്നൂർ: ക്ഷേത്രത്തിലെ പണിക്കിടയിലുണ്ടായ യുവാവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് മാതാവ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. മാന്നാർ കുരട്ടിശ്ശേരി വില്ലേജിൽ നെടിയിഴത്ത് വീട്ടിൽ അരുണിന്റെ (37) മരണത്തിൽ ദുരൂഹതയുള്ളതായാണ് മാതാവ് സരസമ്മ പറയുന്നത്.
വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്നാണ് ആദ്യം അറിഞ്ഞത്. എന്നാൽ, ഹൃദയാഘാതം മൂലമാണെന്നാണ് പണിക്ക് കൊണ്ടുപോയ ആൾ പിന്നീട് പറഞ്ഞത്. എന്നാൽ, അരുണിന് അസുഖങ്ങൾ ഇല്ലായിരുന്നതായി അവർ പറയുന്നു. കൊല്ലത്ത് പോസ്റ്റ്മോർട്ടം നടത്തി മാന്നാറിൽ കൊണ്ടുവരുകയും തിരക്കുകൂട്ടി 10 മിനിറ്റുപോലും വീട്ടിൽ വെക്കാതെ ദഹിപ്പിക്കുകയായിരുന്നുവെന്നത് സംശയം വർധിപ്പിച്ചതായും അവർ പരാതിയിൽ പറഞ്ഞു. ഭർത്താവ് രോഗിയാണ്. മൂന്ന് പെൺമക്കളും ഒരു മകനുമാണ് ഉള്ളത്. മകന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ക്ഷേത്രത്തിൽ കഴകം പണി ചെയ്തും വീടുകളിൽ ജോലി ചെയ്തുമാണ് മൂന്ന് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.