ചെങ്ങന്നൂർ: നിയന്ത്രണം തെറ്റിയ ആംബുലൻസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കുറിച്ചിമുട്ടം തെക്കേ കൊല്ലീരേത്ത് വീട്ടിൽപ്രശാന്ത് ഗോപിക്കാണ് (30)പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7 മണിയോടെ എം.സി റോഡിൽ ഗവ.ഐ.ടി.ഐ ജംഗ്ഷനു സമീപത്തെ നേരകത്ത് പടിയിലായിരുന്നു അപകടം.
അടൂരിൽ നിന്നും ഗുരുതരാവസ്ഥയിലായ രണ്ട് കുട്ടികളുമായി ആംബുലൻസ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകവേ കെ.എസ്.ആർ.ടി.സി ബസിനെ മറികടന്നതിനു ശേഷം എതിർ ദിശയിൽ വന്ന ഓൾട്ടോ കാറിൽ തട്ടി നിയന്ത്രണം തെറ്റി എതിർ ദിശയിൽ പാൽ കവറുകളുമായി വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ കുടുങ്ങിയ ഡ്രൈവറെ ഓട്ടോറിക്ഷ വെട്ടിപൊളിച്ചാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്.
കാൽ അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ഉണ്ടായിരുന്ന കുട്ടികളെ മറ്റൊരു ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി. പ്രശാന്തിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ പൊലീസിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.