രണ്ട്​ കിലോ കഞ്ചാവും വടിവാളുമായി യുവാവ്​ അറസ്​റ്റിൽ


ചെങ്ങന്നൂർ: കഞ്ചാവ് റെയ്ഡിനെത്തിയ എക്സൈസ്​ സംഘത്തിന്​ നേരെ വടിവാൾ വീശി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ടു പിടികൂടി. ചെറിയനാട് കൊല്ലകടവ് സിബി മൻസിലിൽ സൂപ്പി (33)നെയാണ് രണ്ട് കിലോ കഞ്ചാവും വടിവാളും സഹിതം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടു മാസമായി പ്രതി മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ വീടു വാടകക്കെടുത്തു കഞ്ചാവ് വിൽപ്പന നടത്തിവരുകയായിരുന്നു. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30 നോടെയാണ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പ്രിവൻറീവ് ഓഫീസർ എം കെ .ശ്രീകുമാർ ,സിവിൽ ഓഫീസർമാരായ ഷിഹാബ്, ഗോപൻ, നിശാന്ത്, പ്രവീൺ, അരുൺ ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമെത്തിയത്. ഇവരെ കണ്ടയുടൻ തന്നെ വീടിനുള്ളിൽ നിന്നും വടിവാൾ വീശി ചാടിയിറങ്ങി ഓടുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഇയാളെ,വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.