ചെങ്ങന്നൂർ: നികുതി വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. കായംകുളത്തു നിന്ന് നികുതി വെട്ടിച്ചു കടത്തിയ 23.75ലക്ഷം രൂപ വില വരുന്ന 505.76 ഗ്രാം സ്വർണമാണ് പിടികൂടിയത്.
ഡെപ്യൂട്ടി കമ്മീഷണർ ഇന്‍റലിജൻസ് വി.അജിത്തിന്‍റെ നിർദ്ദേശ പ്രകാരം എസ്.ടി.ഒ ജെ. ഉദയകുമാർ, എ.എസ്.ടി. ഒ മാരായ ആർ, പ്രമോദ്. ഡി.രാജേഷ്, പി.എൻ.ഷബ്‌ന, എസ്.രാധിക, കെ.എസ്.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
സെക്ഷൻ 129 പ്രകാരം നികുതി പിഴ ഇനത്തിൽ 1.42ലക്ഷം രൂപ അടക്കാൻ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.